കൊച്ചി: സംസ്ഥാനത്ത് സ്വർണവില റോക്കറ്റിലേറുകയാണ്, പൊന്ന് പിടിതരാതെ പവന് 59,000 രൂപയിലേക്കും ഗ്രാമിന് 7,375 രൂപയിലേക്കുമാണ് കുതിച്ചുയർന്നത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയും വർധിച്ചു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56,200 രൂപ ഒക്ടോബർ 10ന് രേഖപ്പെടുത്തി.
ഇന്നലെയാകട്ടെ ഒരു പവൻ സ്വർണത്തിന് 58,520 രൂപയായിരുന്നു വില. വില കൂടിയതോടെ പഴയ സ്വർണം വിറ്റഴിക്കാനുള്ള തിരക്കിലാണ് ആളുകൾ. മിക്ക ജ്വല്ലറികളിലും പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ പഴയത് വിറ്റ് പണമാക്കാനെത്തുന്നവരാണ് കൂടുതൽ. അതേസമയം, വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ വിൽപ്പന വൈകിപ്പിക്കുന്നവരുമുണ്ട്.