പിന്നോട്ടില്ല ; പവന് 520 രൂപ കൂടി

സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി

പിന്നോട്ടില്ല ; പവന് 520 രൂപ കൂടി
പിന്നോട്ടില്ല ; പവന് 520 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ. ഈ മാസരംഭത്തിൽ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്.

Top