തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില ഇടിവിലാണ്. ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വര്‍ണവില 11 ദിവസങ്ങള്‍ക്ക് ശേഷം 54000 ത്തിന് താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 53960 രൂപയാണ്.
കഴിഞ്ഞ ബുധനാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില പിന്നീട് അങ്ങോട്ട് ഇടിയുകയായിരുന്നു. അഞ്ച് ദിവസംകൊണ്ട് സ്വര്‍ണത്തിന് 1040 രൂപയാണ് കുറഞ്ഞത്. നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു.
വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6745 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5605 രൂപയാണ്. വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്.