CMDRF

ഇന്നത്തെ സ്വര്‍ണ്ണവില

ഇന്നത്തെ സ്വര്‍ണ്ണവില
ഇന്നത്തെ സ്വര്‍ണ്ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കൂടിയത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. 200 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 50,720 രൂപയാണ്.

സ്വര്‍ണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതോടെ 23 മുതല്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. 4600 രൂപയോളം കുറഞ്ഞു. ശനിയാഴ്ച മുതല്‍ വില ഉയരുന്ന പ്രവണതയാണ് വിപണിയില്‍ കാണുന്നത്.

വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,340 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5245 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.

Top