കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 53,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.ഈ മാസത്തിൻ്റെ ആരംഭത്തിൽ 51,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി. തുടർന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വർധിച്ചത്.
കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വർണവില തിരിച്ചുകയറുകയായിരുന്നു.