CMDRF

ഓണനാളിലും മാറ്റമില്ലാതെ സ്വർണവില

ഈ മാസത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയാണ് നിലവിലുള്ളത്

ഓണനാളിലും മാറ്റമില്ലാതെ സ്വർണവില
ഓണനാളിലും മാറ്റമില്ലാതെ സ്വർണവില

ഓണപുലരിയിലും കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയാണ് നിലവിലുള്ളത് . ഒരു പവൻ സ്വർണത്തിൻ്റെ വില 55, 000 -ത്തിനടുത്തെത്തി. 54, 920 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6865 രൂപയാണ് നൽകേണ്ടത്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ കൂടി 5,690 രൂപയിലെത്തി. വെള്ളി വിലയിലും വിലക്കയറ്റം തുടരുകയാണ്. ഇന്ന് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 95 രൂപയായി. ഈ മാസം തുടക്കത്തിൽ 6,695 രൂപയായിരുന്നു ഗ്രാമിന്റെ വില. അഞ്ചാം തീയ്യതി വരെ 6,670 രൂപയിലേക്ക് കുറ‌ഞ്ഞിരുന്നു. അതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസത്തിലാണ് ഇത്രയധികം രൂപയുടെ വർദ്ധനവ് ഒറ്റയടിക്ക് ഉണ്ടായത്.

ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ വ്യാപാര പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Top