തിരുവനന്തപുരം: ബ്രേക്കിടാതെ ഓടിക്കൊണ്ടിരിക്കുകയാണ് സ്വർണവില. ഇന്ന് പവന് 160 കൂടി 57,280 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് 57000 കടന്നത്.