CMDRF

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 320 രൂപ കൂടി

ഗ്രാമിന്റെ വില 7300 രൂപയിൽ നിന്നും 7340 രൂപയായി ഉയർന്നു

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 320 രൂപ കൂടി
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 58,720 രൂപയായാണ് കൂടിയത്. ഗ്രാമിന് 40 രൂപയും വർധിച്ചു. ഗ്രാമിന്റെ വില 7300 രൂപയിൽ നിന്നും 7340 രൂപയായി ഉയർന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ ഭാവി വിലകൾ കുറഞ്ഞു. യു.എസ് തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വം, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതയുമാണ് സ്വർണത്തിന്റെ ഭാവി വിലകളെ സ്വാധീനിക്കുന്നത്.

Top