CMDRF

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില

സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില. ഗ്രാമിന് 6,765 രൂപയിലും പവന് 54,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസത്തിന്റെ ആദ്യ ആഴ്ചയിൽ 54,080 എന്ന ഉയർന്ന പോയന്റിലെത്തിയ സ്വർണവില, പിന്നീടുള്ള ദിവസങ്ങളിൽ വില കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയിൽ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായിരിക്കുന്നത്. ജൂൺ ഏഴിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്.

ഇപ്പോൾ ആ നിരക്കിനേയും കടത്തിവെട്ടി മുന്നേറുകയാണ് സ്വർണ്ണവില. സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. തുടർന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്. ആഗോള തലത്തിൽ നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളിൽ അയവ് വന്നതാണ് വില കുറയാൻ കാരണമാകുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്കുള്ള കാരണം.

Top