സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില ഇന്നലെ ഇടിയുകയായിരുന്നു. പവന്‍ ഇന്ന് 360 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 54520 രൂപയാണ്.

രണ്ട് ദിവസംകൊണ്ട് 480 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച സ്വര്‍ണവില ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 55,000 ത്തിലേക്ക് എത്തിയിരുന്നു. നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. ഒപ്പം യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതും സ്വര്‍ണ വില കുറയുന്നതിന് കാരണമായി. യുഎസ് ട്രഷറി വരുമാനം 25% വര്‍ധിച്ചതിനാല്‍ ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. എല്ലാ ചൈന ഉല്‍പന്നങ്ങള്‍ക്കും 60% തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ഡോളറിന് കരുത്ത് നല്‍കിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2425 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6815 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5660 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 97 രൂപയായി

Top