CMDRF

മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില

മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില
മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില. കഴിഞ്ഞ ആഴ്ച കുത്തനെ ഉയര്‍ന്ന സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52,440 രൂപയാണ്.

കഴിഞ്ഞ മാസം 23 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. ബജറ്റിന് ശേഷം ആദ്യമായാണ് സ്വര്‍ണവില 52,000 കടക്കുന്നത്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6555 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5420 രൂപയാണ്.

Top