CMDRF

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വര്‍ണവില

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വര്‍ണവില
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വര്‍ണവില

മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 6,660 രൂപയിലും പവന് 53,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ ഇന്നലെ കുത്തനെ ഇടിച്ചെങ്കിലും സഖ്യകക്ഷികള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ എന്‍ഡിഎ തന്നെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ധാരണ ശക്തമായത് ഇന്ത്യന്‍ വിപണിക്ക് വീണ്ടും കരുത്ത് നല്‍കി. ഇത് പ്രാദേശിക സ്വര്‍ണ വില ഉയരാന്‍ കാരണമായി. അതേ സമയം രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് നിരക്ക് ക്രമപ്പെട്ട് നില്‍ക്കുന്നത് സ്വര്‍ണ വിലയ്ക്കും അനുകൂലമാണ്. രാജ്യാന്തര സ്വര്‍ണ വില 2353 ഡോളര്‍ നിരക്കില്‍ തുടരുന്നു. ഫെഡ് യോഗം അടുത്ത് വരുന്നത് സ്വര്‍ണത്തിനും നിര്‍ണായകമാണ്.

Top