CMDRF

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 53,280 രൂപയും, ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,660 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസമായി പ്രാദേശിക വിപണിയില്‍ സ്വര്‍ണം മാസത്തെ ഉയര്‍ന്ന നിലയിലായിരുന്നു വ്യാപാരം ചെയ്തിരുന്നത്. പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു. 51,600 രൂപയിലായിരുന്നു സ്വര്‍ണം മാസം ആരംഭിച്ചത്.

ഈ മാസം 7, 8 തീയതികളില്‍ രേഖപ്പെടുത്തിയ 50,800 രൂപയാണു മാസത്തെ താഴ്ന്ന നിലവാരം. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിലയില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,501.51 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള വിപണിയില്‍ സ്വര്‍ണവില 4.50% (107.72 ഡോളര്‍) വര്‍ധിച്ചിട്ടുണ്ട്.

ആറു മാസത്തെ കുതിപ്പ് 23.58% (477.74 ഡോളര്‍) ആണ്.അടുത്തിടെ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് വഴി പ്രാദേശിക വിപണിയില്‍ സ്വര്‍ണവില പവന് 2,000 മുതല്‍ 2,500 രൂപ വരെ കുറഞ്ഞിരുന്നു. എന്നാല്‍ സീസണ്‍ എത്തിയതോടെ ഈ ഇടിവ് സ്വര്‍ണം തിരിച്ചുപിടിച്ചു.

Top