തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിരക്കില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1160 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52280 രൂപയാണ്.
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നതോടെ ഇന്നത്തെ വില അനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 57,000 രൂപ നല്‍കേണ്ടിവരും.