സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,765 രൂപയിലെത്തി.ഒരു പവന് 240 രൂപ കുറഞ്ഞ് 54,120 രൂപയുമാണ് ഇന്നത്തെ വില. വിവാഹ പാര്‍ട്ടികള്‍ വില കുറയുമ്പോള്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്ത് നഷ്ടം കുറയ്ക്കാമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം.
ഇസ്രയേല്‍-ഇറാന് യുദ്ധഭീഷണിയില്‍ അയവുണ്ടായതാണ് സ്വര്‍ണ വില കുറയാന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 9.9 ഡോളര്‍ കൂടി 2376 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.ഉത്സവ-വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലക്കുറവ് ആശ്വാസമാകും.