ഇടിഞ്ഞ് സ്വർണ വില; 56,000ല്‍ താഴെ

ഇന്ന് ഒറ്റയടിക്ക് 880 രൂപയാണ് കുറഞ്ഞത്.

ഇടിഞ്ഞ് സ്വർണ വില; 56,000ല്‍ താഴെ
ഇടിഞ്ഞ് സ്വർണ വില; 56,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. ഇന്ന് ഒറ്റയടിക്ക് 880 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.

60,000 കടന്ന് മുകളിലേക്ക് കുതിക്കും എന്ന് വിചാരിച്ചിരുന്ന ഘട്ടത്തിലാണ് സ്വർണവിലയിൽ ഇടിവ് തുടങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.

Top