കൊച്ചി: വീണ്ടും തിരിച്ച് കയറി സംസ്ഥാനത്തെ സ്വർണവില. ഈ മാസം നാലിന് 56,960 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 രൂപ താഴ്ന്നിരുന്നു. പക്ഷെ ഇന്ന് വീണ്ടും സ്വർണ വില ഉയർന്നു. ഒറ്റയടിക്ക് 560 രൂപയാണ് കൂടിയത്. 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.