CMDRF

സ്വർണവില കുതിപ്പിൽ

സമീപ കാലത്ത് ഉണ്ടാകാത്ത വേഗതയാണ് പൊന്നിന്റെ വിലയിൽ ഇന്ന് പ്രകടമായത്.

സ്വർണവില കുതിപ്പിൽ
സ്വർണവില കുതിപ്പിൽ

സ്വർണവിലയിലെ കുതിപ്പിന് റോക്കറ്റ് വേഗം. സമീപ കാലത്ത് ഉണ്ടാകാത്ത വേഗതയാണ് പൊന്നിന്റെ വിലയിൽ ഇന്ന് പ്രകടമായത്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 6825 രൂപ എന്ന നിരക്കിലേക്ക് സ്വർണമെത്തി.പവന് 960 രൂപ ഉയർന്ന് 54600 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം. യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുന്നു എന്ന വാർത്തയാണ് പൊന്നിന്റെ കുതിപ്പിന് ആധാരം. അതിനാൽ ജനം മികച്ച നിക്ഷേപമായി സ്വർണത്തെ കാണുന്നു.18 കാരറ്റ് സ്വർണത്തിനും വില കുതിച്ചുകയറി. ഗ്രാമിന് 100 രൂപ വർധനയോടെ 5660 രൂപ എന്നതാണ് ഇന്നത്തെ വിപണി വില.വിലക്കയറ്റം വെള്ളിയിലും ബാധകമായി. ഗ്രാമിന് മുന്നു രൂപ വർധനയോടെ 93 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

Top