സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6640 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് വില 53,120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. രണ്ടു ദിവസം കൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കുറയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. FOMC മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളര്‍ സൂചിക ഉയര്‍ന്നതും സ്വര്‍ണ വില കുറയാന്‍ വഴിയൊരുക്കി.