സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവില മാറ്റമില്ലാതെ തുടരുന്നു
സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണം 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞുവരികയായിരുന്നു. ജൂൺ 20ന് 53,120 രൂപയായിയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.

Top