സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 53,000 രൂപയാണ്. ഒരു ഗ്രാമിന് 6625 രൂപയുമാണ് വില. കഴിഞ്ഞ ദിവസവും ഈ വിലയിൽ തന്നെയാണ് സ്വർണ വ്യാപാരം നടന്നത്. കഴിഞ്ഞ മാസത്തിന്റെ ആദ്യ ആഴ്ചയിൽ 54,080 രൂപയിലെത്തിയ സ്വർണവില, പിന്നീടുള്ള ദിവസങ്ങളിൽ കൂടിയും കുറഞ്ഞും നിന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയിൽ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായത്. ജൂൺ ഏഴിനാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് അന്ന് ഉണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്. ഗ്രാമിന് 6,635 രൂപയിലും പവന് 53,080 രൂപയിലുമാണ് കഴിഞ്ഞ ശനിയാഴ്ച വ്യാപാരം നടന്നത്.