സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവില മാറ്റമില്ലാതെ തുടരുന്നു
സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 51,560 രൂപയും ,ഗ്രാമിന് 6,445 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക് . ഇന്നലെയും ഇതേ നിരക്ക് തന്നെ ആയിരുന്നു. സെപ്റ്റംബറിൽ സ്വർണ്ണ നിരക്ക് വിണ്ടും കുറയ്ക്കുമെന്നാണ് അഭ്യൂഹം. ഈ തീരുമാനം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില‌ വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. എന്നാൽ പിന്നീട് 50,000 രൂപയിലേക്ക് സ്വർണ്ണവില ഇടിച്ചിറങ്ങിയിരുന്നു. ഇപ്പോൾ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.

കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ജൂലൈ 17 നായിരുന്നു ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇതിനുമുമ്പ് സ്വർണ്ണവില എത്തിയത്. 55,000 രൂപ. സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്.

Top