സ്വർണവിലയിൽ വീണ്ടും വർധന

സ്വർണവിലയിൽ വീണ്ടും വർധന
സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയിൽ വർധന. 160 രൂപ വർധിച്ച് പവൻ വില 53,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ 53,320 രൂപയായിരുന്നു ഒരു പവൻറെ വില. ഈ മാസത്തിലെ ഏറ്റവും കൂടി വിലയായ 55,120 രൂപ മേയ് 20നും ഏറ്റവും കുറഞ്ഞ വിലയായ 52,440 രൂപ മേയ് 1നും രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ച് 29നാണ് ആദ്യമായി സ്വർണവില 50,000 കടന്നത്.

Top