CMDRF

സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവനുണ്ടായത് 240 രൂപയുടെ കുറവ്

സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവനുണ്ടായത് 240 രൂപയുടെ കുറവ്
സ്വര്‍ണ്ണവിലയില്‍ ഇടിവ്; പവനുണ്ടായത് 240 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന്റെ വിലയില്‍ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 53,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 30 രൂപയും കുറഞ്ഞു. ഗ്രാമിന് 6725 രൂപയായാണ് വില കുറഞ്ഞത്.

കഴിഞ്ഞ ദിവസം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 54,040 രൂപയായാണ് വില ഉയര്‍ന്നത്. അക്ഷയതൃതിയ ദിനമായ ഇന്നലെ രണ്ട് തവണ സ്വര്‍ണ്ണവിലയില്‍ മാറ്റം വന്നിരുന്നു.അക്ഷയതൃതീയ ദിനത്തില്‍ രാജ്യത്ത് വ്യാപാരികള്‍ 20 മുതല്‍ 23 ടണ്‍ വരെ സ്വര്‍ണ്ണം വിറ്റിരുന്നു.

Top