CMDRF

സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു

സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു
സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു

സംസ്ഥാനത്ത് സ്വർണവില കുറയുന്നു. മൂന്ന് ദിവസത്തിനിടെ പവന്റെ വിലയിൽ 760 രൂപയുടെ കുറവാണ് ഉണ്ടായത്. ജൂലൈ 17ാം തീയതി ഒരു പവൻ സ്വർണത്തിന്റെ വില 55,000 രൂപയായിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞു.

ജൂലൈ 18ന് വില 54880 രൂപയായും 19ന് 54520 ആയും വില കുറഞ്ഞു. ഇന്ന് 54,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് ഗ്രാമിന് 35 രൂപയുടെ കുറവാണ് ഉണ്ടായത്. പവന് 280 രൂപയും കുറഞ്ഞു.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വെള്ളിയാഴ്ച രണ്ട് ശതമാനം ഇടിഞ്ഞിരുന്നു. സ്​പോട്ട് ഗോൾഡിന്റെ വില 1.9 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,399.27 ഡോളറായി.

യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകൾ 2.3 ശതമാനം ഇടിഞ്ഞ് 2,399 ഡോളറായി. യു.എസ് ഡോളർ ഇൻഡക്സ് 0.2 ശതമാനം ഉയർന്നു. ഇത് സ്വർണവിലയെ സ്വാധീനിച്ചു. ഇതിനൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതയും വിപണിയിലെ ലാഭമെടുക്കും സ്വർണവില കുറയാനുള്ള കാരണങ്ങളാണ്.

Top