സ്വർണക്കടത്ത്; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാൻ അറസ്റ്റിൽ

സ്വർണക്കടത്ത്; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാൻ അറസ്റ്റിൽ

കണ്ണൂർ:  കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ കണ്ണൂർ തില്ലങ്കേരി സ്വദേശി അറസ്റ്റിൽ. തില്ലങ്കേരി സ്വദേശിയായ സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.

പത്ത് വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ് സുഹൈൽ. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ എയർഹോസ്റ്റസ് സുരഭിയെ സ്വർണം കടത്താൻ നിയോ​ഗിച്ചത് സുഹൈലാണെന്നും ഡിആർഐ വ്യക്തമാക്കി.  

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങളെന്ന് ഡിആര്‍ഐ വെളിപ്പെടുത്തി.

സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Top