സ്വർണക്കടത്ത്; അന്വേഷണം നെടുമ്പാശേരിയിലും, തിരുവനന്തപുരത്തും

സ്വർണക്കടത്ത്; അന്വേഷണം നെടുമ്പാശേരിയിലും, തിരുവനന്തപുരത്തും
സ്വർണക്കടത്ത്; അന്വേഷണം നെടുമ്പാശേരിയിലും, തിരുവനന്തപുരത്തും

കൊച്ചി; വിമാനക്കമ്പനി ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡിആർഐ. എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ച് 10 വർഷത്തിനിടെ 30 കിലോ സ്വർണ്ണം ഇന്ത്യ സീനിയർ ക്യാമ്പിൻക്രൂ സുഹൈൽ താനലോട് കടത്തിയതായി കണ്ടെത്തി. ഒരു തവണ സ്വർണം കടത്തുന്നതിന് 2 ലക്ഷം രൂപയാണ് പ്രതിഫലം.

എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാമ്പിൻ ക്രൂ ആയ സുഹൈലിനെ സ്വർണ്ണ കടത്തിന് സഹായിച്ചതിൽ 5 എയർഹോസ്റ്റസുമാരുണ്ടെന്ന് DRIയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ‌സുഹൈലിനെ സഹായിക്കാതിരുന്നതിനെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്ന എയർ ഹോസ്റ്റസാണ് DRI യ്ക്ക് സ്വർണ്ണകടത്തിനെ കുറിച്ചുള്ള വിവരം കൈമാറിയത്.

കണ്ണൂരുലെത്തിക്കുന്ന സ്വർണ്ണം കൈമാറിയിരുന്നത് കൊടുവള്ളി സംഘത്തിനായിരുന്നു. നെടുമ്പാശേരി ,തിരുവനന്തപുരം വിമാനതാവളങ്ങൾ കേന്ദ്രീകരിച്ചും ഇവർ സ്വർണ്ണകടത്ത് നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

Top