സ്വർണ്ണക്കടത്ത് ആരോപണം; ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

സ്വർണ്ണക്കടത്ത് ആരോപണം; ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
സ്വർണ്ണക്കടത്ത് ആരോപണം; ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം; ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫ് ശിവകുമാർ പ്രസാദിനെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. ദൂബെയിൽ നിന്ന് സ്വർണം വാങ്ങാനെത്തിയതാണ് തരൂർ എം.പിയുടെ താത്കാലിക സ്റ്റാഫ് ശിവകുമാർ പ്രസാദെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

സ്വർണം ബാങ്കോക്കിൽ നിന്ന് ഡൽഹിയിലെത്തിച്ച യുപി ഗോരക്പൂർ സ്വദേശി ധർമ്മേന്ദ്ര ധാറിനെതിരെ മാത്രമാണ് കേസ്. ധർമ്മേന്ദ്ര ധാറിനെ ചോദ്യം ചെയ്ത ശേഷമാണ് ശിവകുമാറിനെ പിടികൂടിയത്. 35 ലക്ഷം വിലവരുന്ന സ്വർണ്ണ ചെയിനാണ് കൊണ്ടുവന്നത്.

എംപിമാരുടെ സ്റ്റാഫിന് നൽകുന്ന പ്രത്യേക വിമാനത്തവള പാസ് ഉപയോഗിച്ചാണ് ശിവകുമാർ വിമാനത്താവളത്തിനകത്ത് പ്രവേശിച്ചത്. വൃക്കരോഗിയായതിനാൽ ശിവകുമാറിനെ താൽക്കാലികമായി സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നുവെന്നും സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്നും ശശി തരൂർ പ്രതികരിച്ചു.

Top