CMDRF

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തി; യുവാവ് പിടിയിൽ

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തി; യുവാവ് പിടിയിൽ
മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തി; യുവാവ് പിടിയിൽ

മംഗളൂരു: മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണ്ണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണ്ണം കഴിഞ്ഞദിവസം പിടികൂടിയത്. എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ ദക്ഷിണ കന്നഡ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങൾ വ്യക്തമല്ല.

വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയ ശേഷമുള്ള ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടർന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സ്വർണവേട്ട നടന്നിരുന്നു.

Top