എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലി; ദിവസവും ഇത്തിരി കഴിക്കാം

നെയ്യിലെ വിറ്റാമിൻ എ യുടെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്

എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലി; ദിവസവും ഇത്തിരി കഴിക്കാം
എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലി; ദിവസവും ഇത്തിരി കഴിക്കാം

പ്രോട്ടീനുകളാൽ സമൃദ്ധമാണ് നല്ല ശുദ്ധമായ നെയ്യ്. പരമ്പരാഗതമായി നാം പിന്തുടർന്നു പോരുന്ന ആയുർവേദ ഔഷധവിധികളിൽ പോലും നെയ്യിന്റെ സാന്നിധ്യമുണ്ട്. നിത്യവുമുള്ള ഭക്ഷണക്രമത്തിൽ ശുദ്ധീകരിച്ച എണ്ണകളുടെ ഉപയോഗത്തിന് പകരം നെയ്യ് തിരഞ്ഞെടുക്കുന്നത് പാചകത്തിലും ആരോഗ്യത്തിലും നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സഹായിക്കും. ലയിക്കുന്ന ഫാറ്റി വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ബ്യൂട്ടിറിക് ആസിഡുകൾ എന്നിവയാൽ നിറഞ്ഞതാണ് നെയ്യ്. ഈ പോഷകങ്ങളെല്ലാം നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിനു മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വരെ സഹായമരുളുന്നു. ഒരാളുടെ ശരീരത്തിൽ ഇതിന് ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനുള്ള കഴിവുണ്ട്.

നമ്മുടെ പേശികളും എല്ലുകളുമെല്ലാം ശക്തമാക്കാനും മറ്റ് പല ആന്തരിക അവയവങ്ങളെയും ബലപ്പെടുത്താനും അത്യാവശ്യമായ പോഷകങ്ങളാണ് നെയ്യിലടങ്ങിയിട്ടുള്ളത്. ഇവ ചർമ്മത്തിന് ഈർപ്പവും പ്രദാനം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള ഒരു ഒറ്റമൂലി കൂടിയാണ് നെയ്യ്. ശരീരഭാരം വർദ്ധിപ്പിക്കുന്ന ഉൽപ്പന്നമായാണ് ആളുകൾ നെയ്യിനെ കണക്കാക്കുന്നതെങ്കിലും കൃത്യമായി കഴിച്ചാൽ അത് ആരോ​ഗ്യത്തിന് ദോഷം ചെയ്യില്ല.

Also Read: സമ്പത്തിന് മാത്രമുള്ളതല്ല ‘മണി പ്ലാന്റ്’; പലതുണ്ട് അറിയാൻ

ghee coffee

നെയ്യിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു. പശുവിൻ പാലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ശുദ്ധമായ വെണ്ണയിൽ നിന്നാണ് കലർപ്പില്ലാത്ത നെയ്യ് നിർമ്മിച്ചെടുക്കുന്നത്. സൗന്ദര്യ പരിപാലനത്തിന് പോലും നെയ്യ് വളരെ മികച്ചതാണെന്ന് പറയപ്പെടുന്നു. ചർമ്മത്തിലും തലമുടിയിലുമെല്ലാം ഇത് പ്രയോഗിച്ചാൽ അത്ഭുതകരമായ ഗുണങ്ങളാകും ലഭ്യമാകുക എന്ന കാര്യം എന്നും പലർക്കും അറിയില്ല.

Also Read: പായ്ക്കറ്റ് ഭക്ഷണങ്ങൾ വില്ലന്മാർ; ഹൃദയവും വൃക്കയും തകരാറിലാക്കുമെന്ന് പഠനം

ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും ആരോഗ്യത്തോടെയിരിക്കാനും നെയ്യ് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ദിവസവും കഴിക്കുന്നത് ശരീരത്തിലെ എല്ലാ വിഷാംശ ഘടകങ്ങളും പുറന്തള്ളുന്നതിനും ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നതിനും സഹായിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത്തരത്തിൽ നെയ്യ് കഴിക്കുന്നത് പ്രയോജനപ്പെടും. ശരീരത്തിലെ അവശ്യ ഫാറ്റി ആസിഡുകളായ ബ്യൂട്ടിറിക് ആസിഡുകളും മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് നെയ്യ്.

നെയ്യിലെ ഒമേഗ ഫാറ്റി ആസിഡുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നെയ്യിലെ വിറ്റാമിൻ എ യുടെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്. കണ്ണിലെ ഈർപ്പത്തിൻ്റെ അളവും ശരീരത്തിലെ വിറ്റാമിൻ എ യുടെ സാന്നിധ്യവും നമ്മുടെ കണ്ണുകളിലെ ആരോഗ്യനിലയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട കാഴ്ചശക്തിയും കണ്ണിന്റെ ആരോഗ്യവും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇനിമുതൽ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ നെയ്യ് ഉൾപ്പെടുത്താൻ ആരംഭിക്കുക.

Also Read: ദിവസവും കഴിക്കാം ഒരു സ്പൂൺ തേൻ

ഗ്യാസ്ട്രിക് ജ്യൂസുകൾ അടങ്ങിയിട്ടുള്ള നെയ്യിൽ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന പോഷക ഉള്ളടക്കങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണങ്ങളെ ലളിതമായ സംയുക്തങ്ങളാക്കി മാറ്റിയെടുക്കാൻ സഹായിക്കുന്നു. ഓരോ തവണയും നിങ്ങൾ ഭക്ഷണം കഴിഞ്ഞശേഷം ഒരു ടീസ്പൂൺ നെയ്യ് കഴിച്ചാൽ നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്നു. ഓരോതവണ കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോഴും ശരീരത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൈറസ്, ബാക്ടീരിയ എന്നിവ ശരീരത്തിൽ പെട്ടെന്ന് കടന്നുകൂടുന്നു. എന്നാൽ ദിവസേന നെയ്യ് കഴിക്കുന്നതിലൂടെ ശരീരം ആരോഗ്യത്തോടെയിരിക്കും. ഏത് സാഹചര്യത്തിലും ശരീരത്തിന് പ്രതിരോധ ശേഷി ഉണ്ടാകുകയും ചെയ്യും. തൽഫലമായി അണുബാധകളെ ചെറുക്കാൻ കഴിയുന്നു.

Top