ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പേമെന്റ് ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ.യുപിഐ സര്‍ക്കിള്‍, യുപിഐ വൗച്ചര്‍, ക്ലിക്ക് പേ ക്യൂആര്‍ പോലുള്ള പുതിയ ചില ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ പേ. ഈ വര്‍ഷം അവസാനത്തോടെ ഈ ഫീച്ചറുകളെല്ലാം ഗൂഗിള്‍ പേയിലെത്തും.
യുപിഐ സര്‍ക്കിള്‍
യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസര്‍) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. ഒരു സ്ട്രീമിങ് ആപ്പ് സബ്സ്‌ക്രൈബ് ചെയ്ത് അതില്‍ മള്‍ടിപ്പിള്‍ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമാണിത്. പണകൈമാറ്റത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാവും. ഒരുമാസം നിശ്ചിത തുകമാത്രമേ ഇടപാട് നടത്താനാവൂ. ഒറ്റ തവണ ഇടപാട് നടത്താനാവുന്ന തുകയ്ക്കും നിയന്ത്രണമുണ്ട്. അതിനാല്‍ പണം അറിവില്ലാതെ നഷ്ടമാവുമെന്ന പേടി വേണ്ട. രണ്ട് രീതിയിലാണ് സെക്കണ്ടറി യൂസറെ ചുമതലപ്പെടുത്തുക.
Also Read: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
പാര്‍ഷ്യല്‍ ഡെലിഗേഷന്‍– അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പാര്‍ഷ്യല്‍ ഡെലിഗേഷനിലൂടെ സെക്കന്‍ഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാവൂ. ഉദാഹരണത്തിന് സെക്കന്‍ഡറി യൂസര്‍ തന്റെ യുപിഐ ആപ്പ് ഉപയോഗിച്ച് ക്യൂആര്‍ സ്‌കാന്‍ ചെയ്ത് പണമിടപാടിന് ശ്രമിക്കുമ്പോള്‍ അത് പേമെന്റ് റിക്വസ്റ്റ് ആയി അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. യുപിഐ നമ്പര്‍ നല്‍കി അതിന് അനുമതി നല്‍കിയാല്‍ മാത്രമേ പണമിടപാട് പൂര്‍ത്തിയാവുകയുള്ളൂ. ഓരോ തവണ നടത്തുന്ന ഇടപാടുകളും ഉടമയുടെ സമ്പൂര്‍ണ മേല്‍നോട്ടത്തിലായിരിക്കും.
ഫുള്‍ ഡെലിഗേഷന്‍ – ഈ സംവിധാനത്തില്‍ ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ഇങ്ങനെ 15000 രൂപ വരെ അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ആ തുകയ്ക്ക് മുകളില്‍ പണമെടുക്കാന്‍ സെക്കന്‍ഡറി യൂസറിന് സാധിക്കില്ല. ഇങ്ങനെ നിശ്ചയിക്കുന്ന തുകയില്‍ നിന്ന് ഇടപാട് നടത്തുമ്പോള്‍ ഓരോ തവണയും അക്കൗണ്ട് ഉടമയുടെ അനുമതി തേടേണ്ടതില്ല. ഒരുതവണ പരമാവധി 5000 രൂപ വരെ മാത്രമേ സെക്കണ്ടറി യൂസറിന് ഇടപാട് നടത്താനാവൂ.
Also Read: ബിഎസ്എൻഎൽ എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അറിയാം
അക്കൗണ്ട് ഉടമയ്ക്ക് പരമാവധി വിശ്വസ്തരായ അഞ്ച് പേരെ സെക്കണ്ടറി യൂസറാക്കി മാറ്റാനാവും. എന്നാല്‍ ഒരു സെക്കണ്ടറി യൂസറിന് അയാളുടെ ആപ്പ് ഉപയോഗിച്ച് ഒരു അക്കൗണ്ട് ഉടമയില്‍ നിന്ന് മാത്രമേ പണം സ്വീകരിക്കാനാവൂ.
ക്ലിക്ക് പേ ക്യൂആര്‍
എന്‍പിസിഐ ഭാരത് ബില്‍ പേയുമായി സഹകരിച്ച് ഗൂഗിള്‍ പേ ഒരുക്കിയിരിക്കുന്ന പുതിയ ഫീച്ചറാണ് ക്ലിക്ക് പേ ക്യൂആര്‍. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ക്ലിക്ക് പേ ക്യൂആര്‍കോഡുകള്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ബില്ലുകള്‍ അടയ്ക്കാന്‍ സാധിക്കും. ക്ലിക്ക് പേ ക്യുആര്‍ കോഡുകള്‍ ജനറേറ്റ് ചെയ്യുന്നത് ബില്ലര്‍മാരാണ്. കസ്റ്റമര്‍ ഐഡി, അക്കൗണ്ട് നമ്പറുകള്‍ എന്നിവ ഓര്‍ത്തുവെക്കാതെ തന്നെ ഈ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പേമെന്റ് നടത്താനാവും.
Also Read: നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ കണ്ടന്റ് മേധാവിക്ക് നോട്ടീസ്
പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേമെന്റ്
ഓരോ മാസവും ആവര്‍ത്തിച്ചുവരുന്ന പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം കൂടുതല്‍ വിശാലമാക്കുകയാണ് ഇതുവഴി. വൈദ്യുതി ബില്ലുകള്‍, ഹൗസിങ് സൊസൈറ്റി ബില്ലുകള്‍ പോലുള്ളവ ഗൂഗിള്‍ പേയില്‍ നേരിട്ട് കണ്ടെത്താനും ലിങ്ക് ചെയ്യാനും കഴിയും. ആപ്പിനുള്ളില്‍ തന്നെ ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ നിയന്ത്രിക്കുന്നതും ട്രാക്ക് ചെയ്യുന്നതും എളുപ്പമാക്കുന്നതിനാണ് ഈ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ടാപ്പ് ആന്റ് പേ
റൂപേ കാര്‍ഡുകളില്‍ ടാപ്പ് ആന്റ് പേ സൗകര്യം അവതരിപ്പിക്കുകയാണ് ഗൂഗിള്‍ പേ. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ റുപേ കാര്‍ഡുകള്‍ ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കാനും പിഒഎസ് മെഷീനുകളില്‍ ഫോണ്‍ ടാപ്പ് ചെയ്ത് പേമെന്റ് നടത്താനും സാധിക്കും.
Also Read: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും; യു.പി.ഐ ഉപയോഗിക്കാം
ഓട്ടോ പേ ഫോര്‍ യുപിഐ ലൈറ്റ്
ഗൂഗിള്‍ പേയിലെ വാലറ്റ് ആണ് യുപിഐ ലൈറ്റ്. നിശ്ചിത തുക യുപിഐ ലൈറ്റിലേക്ക് മാറ്റിയാല്‍ ബാങ്ക് സെര്‍വറുകളെ ആശ്രയിക്കാതെ അതിവേഗം ഇടപാട് നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. യുപിഐ ലൈറ്റില്‍ ബാലന്‍സ് തീരുമ്പോള്‍ നിശ്ചിത തുക ഓട്ടോമാറ്റിക് ആയി ടോപ്പ് അപ്പ് ചെയ്യുന്ന സൗകര്യമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി യുപിഐ ലൈറ്റില്‍ ബാലന്‍സ് തീരുമെന്ന ആശങ്ക വേണ്ട.