ന്യൂയോർക്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർപിച്ചൈ. ഒപ്പം എക്സ് ഉടമ ഇലോൺ മസ്കും ഈ ഫോൺ വിളിയുടെ ഭാഗമായി. അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ ട്രംപിനെ അഭിനന്ദിക്കാനാണ് സുന്ദർപിച്ചൈ വിളിച്ചത്.
ഗൂഗിളിൽ പക്ഷപാതപരമായ വാർത്തകളാണ് വരുന്നതെന്ന് മസ്ക് നേരത്തേ ആരോപിച്ചിരുന്നു. അതായത് ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ട വാർത്തകൾ ഗൂഗിളിൽ തിരയുമ്പോൾ കമല ഹാരിസിനെ കുറിച്ചുള്ള വാർത്തകളാണ് വരുന്നത് എന്നായിരുന്നു മസ്ക് ഉന്നയിച്ചിരുന്ന ആരോപണം. എന്നാൽ കമല ഹാരിസ് എന്ന് സെർച്ച് ചെയ്യുമ്പോൾ ഒരിക്കലും ഡോണൾഡ് ട്രംപിന്റെ വാർത്തകൾ വന്നിരുന്നുമില്ല. ഇതെന്തുകൊണ്ടാണെന്നായിരുന്നു ലോക കോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ മസ്കിന്റെ ചോദ്യം.
Also Read :ബ്രിട്ടൻ്റെ ദീർഘദൂര മിസൈലും റഷ്യക്ക് നേരെ പ്രയോഗിച്ചു, മൂന്നാം ലോക മഹായുദ്ധം വിളിച്ചു വരുത്തി നാറ്റോ
അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ മസ്ക് ട്രംപിനൊപ്പമുണ്ട്. എന്നാൽ ഇപ്പോൾ സുന്ദർപിച്ചൈ അനുകൂലിക്കുന്നത് ട്രംപിനെ ആണെങ്കിലും അത് പരസ്യമാക്കിയത് ഏറെ വൈകിയാണ്.
തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണവേളകളിൽ പലപ്പോഴും മസ്ക് ഒപ്പമുണ്ടാവുകയും ചെയ്തു. ഇതിനെല്ലാം പ്രതിഫലമെന്നോണം മസ്കിന് കാബിനറ്റിൽ പ്രധാനസ്ഥാനം ട്രംപ് നൽകുകയും ചെയ്തു. ഇന്ത്യൻ സംരംഭകൻ വിവേക് രാമസ്വാമിക്കൊപ്പമാണ് മസ്ക് ഇപ്പോൾ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ ചുമതല വഹിക്കുക. തന്റെ വിജയ പ്രഖ്യാപന പ്രസംഗത്തിലും ട്രംപ് മസ്കിനെ പരാമർശിക്കുകയുണ്ടായി.