CMDRF

പിക്‌സൽ 9 പ്രോ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി ഗൂഗിള്‍; ഇന്ത്യയിലും ലഭ്യമാകും

പിക്‌സൽ 9 പ്രോ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി ഗൂഗിള്‍; ഇന്ത്യയിലും ലഭ്യമാകും
പിക്‌സൽ 9 പ്രോ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി ഗൂഗിള്‍; ഇന്ത്യയിലും ലഭ്യമാകും

പിക്സൽ 9 സീരീസിൽ നിന്ന് വരാനിരിക്കുന്ന രണ്ട് സ്മാർട്ട്ഫോണുകളുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഗൂഗിള്‍.ഗൂഗിളിന്റെ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ്, പിക്‌സല്‍ 9 പ്രോ ഫോണുകള്‍ പുറത്തിറക്കുന്ന തിയ്യതിയും ഫോണുകളുടെ ചിത്രങ്ങളുമാണ് എക്‌സില്‍ ഗൂഗിള്‍ പങ്കുവെച്ചത്. ഓഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് ‘മേഡ് ബൈ ഗൂഗിള്‍’ ഇവന്റില്‍ ഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫോണുകളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലും ഫോണുകൾ വിൽപനയ്ക്കെത്തും.

ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ്

ആകര്‍ഷകമായ ഡിസൈനിലുള്ള ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡിന്. നോട്ട്ബുക്ക് ശൈലിയിലുള്ള ഫോള്‍ഡബിള്‍ ഫോണ്‍ ആണിത്. ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂളില്‍ പിൻ ഷേപ്പിലുള്ള രണ്ട് നോച്ചുകളിലായാണ് ക്യാമറകള്‍ നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ പങ്കുവെച്ച പോസ്റ്ററില്‍ ഫോണിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീനിനൊപ്പമുള്ള ക്യാമറയുടെ വിവരങ്ങളില്ല. പിക്‌സല്‍ ഫോള്‍ഡിന്റെ പിന്‍ഗാമിയായാണ് പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എത്തുന്നത്. ബേസ് മോഡലിന് ഏകദേശം 1,68,900 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

ഗൂഗിള്‍ പിക്‌സല്‍ 9 പ്രോ

പിക്‌സല്‍ 8 പ്രോയുടെ പിന്‍ഗാമിയായ പിക്‌സല്‍ 9 പ്രോ 8 പ്രോയ്ക്ക് സമാനമായ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറയാണ് ഫോണില്‍. 50 എംപി ക്യാമറകളായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ് എല്‍ മോഡലുകളില്‍ ട്രിപ്പിള്‍ ക്യാമറ ഒരുപോലെയാവും എന്നാണ് കരുതുന്നത്. ഫോണിന് ഏകദേശം 97,500 രൂപ മുതല്‍, 1,18,000 രൂപയോളം വിലയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Top