CMDRF

പുതിയ വര്‍ക്ക്സ്പേസ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍

പുതിയ വര്‍ക്ക്സ്പേസ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍
പുതിയ വര്‍ക്ക്സ്പേസ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍

പുതിയ വര്‍ക്ക്സ്പേസ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. വിഡ്സ് (Vids) എന്ന പേരില്‍ ഒരു എഐ വീഡിയോ ക്രിയേഷന്‍ ആപ്പാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കുന്നതിന് വേണ്ടിയാണിത്.

ഗൂഗിളിന്റെ ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനം ഗൂഗിള്‍ പുറത്തിറക്കിയത്. ജൂണ്‍ മുതല്‍ ഇത് വര്‍ക്സ്പേസ് ലാബ്സില്‍ ലഭിക്കും. എഐ നിര്‍മിതമായ സ്റ്റോറി ബോര്‍ഡ്, തിരക്കഥ, വോയ്സ് ഓവര്‍ എന്നിവ ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതില്‍ സാധിക്കും.

ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ് ഉള്‍പ്പടെയുള്ള മറ്റ് ഗൂഗിള്‍ വര്‍ക്ക്സ്പേസ് ടൂളുകളുമായും ആപ്പ് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റിലെ ഉള്ളടക്കങ്ങള്‍ ഒരു വീഡിയോ ആക്കി മാറ്റിയെടുക്കാന്‍ ഗൂഗിള്‍ വിഡ്സിന്റെ സഹായത്തോടെ സാധിക്കും.

Top