CMDRF

ഗൂഗ്ൾ തലപ്പത്ത് മാറ്റം; പ്രഭാകർ രാഘവൻ ഇനി ചീഫ് ടെക്നോളജിസ്റ്റ്

എ.ഐ മത്സരത്തിനിടെ കൂടുതൽ വേഗത്തിൽ നീങ്ങാൻ ഗൂഗ്ൾ ജീവനക്കാരെ പുനഃസംഘടിപ്പിക്കുന്നതിനിടയിലാണ് നേതൃതലത്തിലെ ഈ മാറ്റം എന്നതും ഏറെ ശ്രദ്ധേയമാണ്.

ഗൂഗ്ൾ തലപ്പത്ത് മാറ്റം; പ്രഭാകർ രാഘവൻ ഇനി ചീഫ് ടെക്നോളജിസ്റ്റ്
ഗൂഗ്ൾ തലപ്പത്ത് മാറ്റം; പ്രഭാകർ രാഘവൻ ഇനി ചീഫ് ടെക്നോളജിസ്റ്റ്

ന്യൂയോർക്ക്: കമ്പനിയിൽ ദീർഘകാലമായി സെർച്ച് ആന്റ് ആഡ്സ് മേധാവിയായിരുന്ന പ്രഭാകർ രാഘവനെ(64) ചീഫ് ടെക്നോളജിസ്റ്റായി നിയമിച്ച് സെർച്ച് ഭീമനായ ഗൂഗ്ളിന്റെ തലപ്പത്ത് വൻ മാറ്റം. പുതിയ മാറ്റം സംബന്ധിച്ച് ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചൈ ജീവനക്കാർക്ക് മെമ്മോ അയച്ചു. തന്റെ കരിയറിൽ വലിയ കുതിപ്പ് നടത്താനുള്ള സമയമാണിതെന്ന് പ്രഭാകർ തീരുമാനിച്ചു. പുതിയ റോളിൽ അദ്ദേഹം എനിക്കൊപ്പമുണ്ടാകും. -എന്നാണ് നേതൃമാറ്റത്തെ കുറിച്ച് സുന്ദർ പിച്ചൈ ബ്ലോഗിൽ കുറിച്ചത്.

2012 ലാണ് ഇന്ത്യക്കാരനായ പ്രഭാകർ രാഘവൻ ഗൂഗ്ളിലെത്തിയത്. യാഹൂവിൽ നിന്നായിരുന്നു ഗൂഗ്ളിലേക്ക് വന്നത്. ഗൂഗ്ൾ ആപ്സ്, ഗൂഗ്ൾ ക്ലൗഡ്,മാനേജിങ് എൻജിനീയറിങ്, പ്രോഡക്റ്റ്സ്,യൂസർ എക്സ്പീരിയൻസ് എന്നിവയുടെ മേൽനോട്ടമായിരുന്നു ഇദ്ദേഹത്തിന്. മുൻകാലത്തെ എ.ഐ പ്രോഡക്റ്റുകളായ സ്മാർട്ട് റി​പ്ലെ, സ്മാർട്ട് കംപോസ് എന്നിവക്കും നേതൃത്വം നൽകി. അതിനു ശേഷം ജിമെയിൽ ടീമിന് നേതൃത്വം നൽകി ജിമെയിലും ഡ്രൈവും ബില്യൺ യൂസേഴ്സിനെയാണ് സ്വന്തമാക്കിയത്. 2018ൽ അദ്ദേഹം ഗൂഗ്ൾ സെർച്ചിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റു.

Also Read: ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം

എ.ഐ മത്സരത്തിനിടെ കൂടുതൽ വേഗത്തിൽ നീങ്ങാൻ ഗൂഗ്ൾ ജീവനക്കാരെ പുനഃസംഘടിപ്പിക്കുന്നതിനിടയിലാണ് നേതൃതലത്തിലെ ഈ മാറ്റം എന്നതും ഏറെ ശ്രദ്ധേയമാണ്. മൈ​​ക്രോസോഫ്റ്റ്, ഓപൺ എ.ഐ, സ്റ്റാർട്ടപ്പുകളായ പെർപ്ലെക്സിറ്റി എന്നിവയിൽ നിന്നും ഗൂഗ്ൾ കടുത്ത മത്സരമാണ് നേരിടുന്നത്.

Top