CMDRF

‘സൂപ്പര്‍സ്റ്റാര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ’ തേടി ​ഗൂ​ഗിൾ

2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 179,000-ലധികം ആളുകള്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നുണ്ട്

‘സൂപ്പര്‍സ്റ്റാര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ’ തേടി ​ഗൂ​ഗിൾ
‘സൂപ്പര്‍സ്റ്റാര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ’ തേടി ​ഗൂ​ഗിൾ

​ഗൂ​ഗിളിൽ ഒരു ജോലി ലഭിക്കുക എന്നത് മിക്കവരുടെയും ആ​ഗ്രഹമായിരിക്കുമല്ലെ.. എന്നാൽ എഞ്ചിനിയറിങ്ങ് പഠിച്ചവരെ തേടുകയാണ് ഇപ്പോൾ ​
ഗൂ​ഗിൾ. കഴിവുള്ളവരെ മാത്രമല്ല, കൂടുതൽ പഠിക്കാൻ താൽപര്യമുള്ള സൂപ്പർസ്റ്റാർ സോഫ്റ്റ്​വെയർ എൻജിനീയർമാരെയാണ് തങ്ങൾക്ക് വേണ്ടതെന്നും ഡേഡിഡ് റൂബെൻസീറ്റിന്റെ അഭിമുഖ പരിപാടിക്കിടെ കമ്പനിയുടെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.

സാങ്കേതിക മികവ് പോലെ തന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളന്നവരേയും വളരാനുള്ള സന്നദ്ധതയെയും ഗൂഗിള്‍ വിലമതിക്കുന്നുണ്ടെന്നും, എൻജിനീയറിങ് പോലുള്ള മേഖലയിൽ നിന്നുള്ള ഗൂഗ്ളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച കഴിവ് വേണം എന്നു മാത്രമല്ല, കൂടുതൽ അറിയാനും പഠിക്കാനും വളരാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള മനസുകൂടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ആകര്‍ശകമായ ശമ്പളത്തിനൊപ്പം പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് സെന്ററുകള്‍, റിട്ടയര്‍മെന്റ് പദ്ധതികള്‍ അടക്കമുള്ള ആനുകൂല്യങ്ങളും ഗൂഗിള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. 2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 179,000-ലധികം ആളുകള്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നുണ്ട്. ഗൂഗിളില്‍ നിന്ന് ജോലി വാഗ്ദാനങ്ങള്‍ ലഭിക്കുന്ന 90% ഉദ്യോഗാര്‍ത്ഥികളും അവ സ്വീകരിക്കുന്നതായി പിച്ചൈ വെളിപ്പെടുത്തി.

ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അഭിനിവേശവും നിശ്ചയദാര്‍ഢ്യവും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അവരുടെ പ്രൊഫഷണല്‍ വിജയങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കണമെന്നും, ഇത് സാമൂഹിക ബോധം വളർത്തിയെടുക്കാനും സർഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കാനും സഹായിക്കുമെന്നും പിച്ചൈ സൂചിപ്പിച്ചു.

Top