പുത്തൻ ഫീറുകളുമായാണ് ഗൂഗിൾ ലെൻസ് എത്തുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ശബ്‌ദം റെക്കോർഡുചെയ്യാനും ഷട്ടർ ബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് സേർച്ച് ചെയ്യുന്നത് കാര്യക്ഷമമാക്കാനും കഴിയും. ഒരു ചിത്രം പകർത്തുന്നതിന് പകരം വീഡിയോ റെക്കോർഡുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഷട്ടർ ബട്ടൺ ദീർഘനേരം അമർത്തി വോയ്‌സ് വഴി കൂടുതൽ വിവരങ്ങൾ നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ സാധിക്കും. ഈ ഫീച്ചർ ഇതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ല.