വര്‍ഷങ്ങളെത്ര കഴിഞ്ഞാലും പഴയ ഓര്‍മ്മകള്‍ തേടി ഗൂഗിള്‍ ഫോട്ടോസ് തുറക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിള്‍ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് നമുക്ക് എഡിറ്റ് ചെയ്യാം. എങ്ങനെയെന്നല്ലേ? ഗൂഗിള്‍ ഫോട്ടോസ് ആപ്പ് ഓപ്പണ്‍ ചെയ്യുക. സ്‌ക്രീനിന്റെ മുകളിലുള്ള മെമ്മറീസ് ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക. ചേര്‍ക്കാനുള്ള ഫോട്ടോയോ വീഡിയോയോ ചേര്‍ക്കുക. റീ അറേഞ്ച് ചെയ്യുക. മെമ്മറികള്‍ ഷെയര്‍ ചെയ്യാന്‍ അവ സെലക്ട് ചെയ്ത് എവിടേക്കാണോ ഷെയര്‍ ചെയ്യേണ്ടത് അത് സെലക്ട് ചെയ്ത് അയക്കണം. ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് കൊളാബറേറ്റീവ് ആല്‍ബവും ഷെയര്‍ ചെയ്യാനാകും. മറ്റുള്ളവര്‍ക്കും ഇതിലേക്ക് ഓര്‍മ്മകള്‍ ചേര്‍ക്കാനവസരമുണ്ട്. ആകര്‍ഷകമായ ക്യാപ്ഷന്‍, വിവരണം എന്നിവയും ഇതില്‍ ചേര്‍ക്കാം.
നേരത്തെ ഉപയോക്താക്കള്‍ക്ക് വീഡിയോ ഫ്‌ലിപ്പ്ബുക്കുകള്‍, സൂം ഇഫക്റ്റ്, ബോള്‍ഡര്‍ ടൈറ്റില്‍ ഫോണ്ട്, റീ-പോസിഷന്‍ ചെയ്ത ഫോട്ടോ ഡീറ്റെയില്‍ എന്നിവ പ്രയോജനപ്പെടുത്താനുള്ള അവസരം ഗൂഗിള്‍ ഫോട്ടോസ് ഒരുക്കിയിരുന്നു. വെര്‍ട്ടിക്കല്‍ സൈ്വപ്പിന് പകരമായി ഒരു ക്യൂക്ക് എക്‌സിറ്റ് ബട്ടണും, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഷെയര്‍ ചെയ്ത മെമ്മറീസ് എന്ന പേരില്‍ ഒരു ഷെയറിങ് ലിങ്ക് ക്രിയേറ്റ് ചെയ്യാനുള്ള സെറ്റിങ്‌സും ഗൂഗിള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. മെമ്മറീസില്‍ കാണിച്ചിരിക്കുന്ന പോലെ ഉപയോക്താക്കളുടെ ഫോട്ടോകളുടെ 3ഡി റെന്‍ഡര്‍ ചെയ്യും. കൂടാതെ ഇതിന്റെ പ്രസന്‍സ് ക്രിയേറ്റ് ചെയ്യാന്‍ എ ഐയെ ഉപയോഗിക്കും. ഇത്തരത്തിലൊരു ഫീച്ചറാണ് സിനിമാറ്റിക് ഫോട്ടോസ്. ഒന്നിലധികം ഫോട്ടോകളെ എന്‍ഡ്-ടു-എന്‍ഡ് സിനിമാറ്റിക് അനുഭവമാക്കി മാറ്റാനുള്ള കഴിവുകള്‍ ഇതിനൊപ്പം ആഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.