ഗൂഗിള്‍ പിക്സല്‍ 5 സ്മാര്‍ട്ട്‌ഫോണ്‍ വൈകാതെ പുറത്തിറങ്ങും

ഗൂഗിള്‍ പിക്സല്‍ 5 സ്മാര്‍ട്ട്‌ഫോണ്‍ വൈകാതെ പുറത്തിറങ്ങും
ഗൂഗിള്‍ പിക്സല്‍ 5 സ്മാര്‍ട്ട്‌ഫോണ്‍ വൈകാതെ പുറത്തിറങ്ങും

ഴിഞ്ഞ മാസം ആദ്യം നടന്ന പിക്സല്‍ 4എ സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ച് ഇവന്റില്‍ വച്ച് പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണിന്റെ കാര്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണ്‍ ഏത് ദിവസമാണ് ലോഞ്ച് ചെയ്യുകയെന്ന കാര്യം ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. അതിനിടെ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നായിരിക്കും ഡിവൈസ് ലോഞ്ച് ചെയ്യുക എന്ന കാര്യം സ്ഥിരീകരിക്കുന്നു.

നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 25 ന് ജര്‍മ്മനിയില്‍ പിക്സല്‍ 5 സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്‌തേക്കും. ലോഞ്ചിന്റെ കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ റിപ്പോര്‍ട്ടില്‍ പറയുന്ന തിയ്യതിയിലോ അതിന് അടുത്ത ദിവസങ്ങളിലോ ലോഞ്ച് ഉണ്ടാകുമെന്ന കാര്യം വ്യക്തമാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ ഡിവൈസിന്റെ ലോഞ്ച് തിയ്യതി ഗൂഗിള്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണിന്റെ വിലയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ഇതുവരെയായി കമ്പനി പുറത്ത് വിട്ടിട്ടില്ല. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പിക്‌സല്‍ 4 സ്മാര്‍ട്ട്‌ഫോണിന് സമാനമായ വിലയില്‍ തന്നെയായിരിക്കും പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണും പുറത്തിറങ്ങുക. ഈ സ്മാര്‍ട്ട്‌ഫോണില്‍ 4,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഗൂഗിള്‍ പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765ജി പ്രോസസറായിരിക്കും. 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ പുറത്ത് വന്ന ചില ലീക്ക് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണന്റെ സ്‌ക്രീനിന് 5.8 ഇഞ്ച് വലുപ്പമുണ്ടായിരിക്കും. ഇതൊരു 90 ഹെര്‍ട്‌സ് ഡിസ്‌പ്ലെയായിരിക്കുമെന്നും വിപണിയിലെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളിലെ ഡിസ്‌പ്ലെയ്ക്ക് തുല്യമായ ക്വാളിറ്റിയിലായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചില റിപ്പോര്‍ട്ടുകളില്‍ സ്നാപ്ഡ്രാഗണ്‍ 765ജി പ്രോസസറിന് പകരം കൂടുതല്‍ കരുത്തുള്ള സ്‌നാപ്ഡ്രാഗണ്‍ 768 ജി SoCയായിരിക്കും പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കുക എന്നാണ് അവകാശപ്പെടുന്നത്. എന്തായാലും ഈ ഡിവൈസ് ഗ്രീന്‍, ബ്ലാക്ക് നിറങ്ങളിലാകും ലഭ്യമാകുക. പിക്സല്‍ 4എ 5ജി സ്മാര്‍ട്ട്‌ഫോണും ബ്ലാക്ക് കളര്‍ വേരിയന്റില്‍ പിക്‌സല്‍ 5നൊപ്പം വില്‍പ്പനയ്ക്കെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പിക്‌സല്‍ 4എ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വൈറ്റ് കളര്‍ വേരിയന്റ് ഒക്ടോബറില്‍ വിപണിയില്‍ ലഭ്യമാകും.

പിക്‌സല്‍ 5, പിക്‌സല്‍ 4എ 5ജി സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് അമിത പ്രതീക്ഷ പുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. ഈ ഡിവൈസുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കില്ലെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഒക്ടോബറോടെ പിക്‌സല്‍ 4എ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. പിക്‌സലിന്റെ പുതിയ സീരിസ് ഇന്ത്യയില്‍ എപ്പോഴാണ് പുറത്തിറക്കുക എന്ന കാര്യം വ്യക്തമല്ല. അതോടൊപ്പം ആന്‍ഡ്രോയിഡ് 11 പുറത്തിറക്കാനുള്ള തയ്യാറൊടുപ്പിലാണ് ഗൂഗിള്‍.

Top