CMDRF

ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകളും ഡ്രോണുകളും നിര്‍മിക്കാന്‍ ഗൂഗിള്‍

ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകളും ഡ്രോണുകളും നിര്‍മിക്കാന്‍ ഗൂഗിള്‍
ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകളും ഡ്രോണുകളും നിര്‍മിക്കാന്‍ ഗൂഗിള്‍

ഗൂഗിള്‍ താമസിയാതെ ഇന്ത്യയില്‍ വെച്ച് പിക്സല്‍ ഫോണുകളുടെ നിര്‍മാണം ആരംഭിക്കും. തമിഴ്നാട്ടിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ വെച്ചാണ് നിര്‍മാണം നടക്കുകയെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ വെച്ച് ഡ്രോണുകള്‍ നിര്‍മിക്കാനും ഗൂഗിളിന് പദ്ധതിയുണ്ട്. ചൈനയില്‍ നിന്ന് വിതരണ ശൃംഖല മാറ്റാനുള്ള പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികളുടെ നീക്കങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടവും വിദേശ കമ്പനികളെ ഇന്ത്യയില്‍ ഉല്പാദനം നടത്താന്‍ ക്ഷണിക്കുകയാണ്. ഗൂഗിള്‍ പിക്സല്‍ 8 ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട് ഫോക്സ്സ്‌കോണും ഗൂഗിളും തമ്മില്‍ കാരാറായിട്ടുണ്ട്. തമിഴ്നാട്ടില്‍ നിലവില്‍ രണ്ട് നിര്‍മാണ ശാലകളാണ് ഫോക്‌സ്‌കോണിനുള്ളത്. ഇതില്‍ ഒന്ന് ചെന്നൈയിലാണ്. ഇവിടെയാണ് ഐഫോണ്‍ നിര്‍മാണം നടക്കുന്നത്. പിക്‌സല്‍ ഫോണുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ അധികൃതര്‍ ഗൂഗിള്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. താമസിയാതെ തന്നെ ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

Top