ദിവസവും ഒരു നെല്ലിക്ക കഴിക്കാം, ​ഗുണങ്ങളേറെ…

നെല്ലിക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്

ദിവസവും ഒരു നെല്ലിക്ക കഴിക്കാം, ​ഗുണങ്ങളേറെ…
ദിവസവും ഒരു നെല്ലിക്ക കഴിക്കാം, ​ഗുണങ്ങളേറെ…

വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക.ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു.

ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊാന്നുമല്ല. രസഫലങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തെ മലവിസർജ്ജനം നിയന്ത്രിക്കാനും ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും. നെല്ലിക്കയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. വിറ്റാമിൻ എ കാഴ്ച മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയ്യും. നെല്ലിക്കയിലെ വിറ്റാമിൻ സിയുടെ ഉള്ളടക്കം ബാക്ടീരിയയെ ചെറുക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് പിങ്ക് ഐ മറ്റ് അണുബാധകളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും.

gooseberry juice

Also Read: കണ്ണിനും , ചർമ്മത്തിനും നല്ലത്, അറിയാം കാരറ്റിന്റെ ​ഗുണങ്ങൾ

നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതുവഴി ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. നെല്ലിക്കയിലെ ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നെല്ലിക്ക ജ്യൂസിനൊപ്പം ഇഞ്ചി ചേർത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വർധിപ്പിക്കും. സ്‌ഥിരമായി കഴിച്ചാൽ എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിക്കും. ഓർമ്മക്കുറവുള്ളവർ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓർമ്മശക്‌തി വർധിക്കും. നെല്ലിക്ക സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

Also Read: ഈ ഭക്ഷണങ്ങള്‍ അവക്കാഡോയുടെ കൂടെ കഴിക്കരുതേ…

ഉയർന്ന വൈറ്റമിൻ സി ഉള്ളടക്കവും ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉള്ളതിനാൽ കേശസംരക്ഷണത്തിലും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലും നെല്ലിക്ക ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പതിവായി നെല്ലിക്ക കഴിക്കുന്നത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇതിന്റെ ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ പ്രശ്‌നങ്ങൾ തടയുകയും മുഖക്കുരു കുറയ്ക്കാനും സഹായിക്കും.ദിവസവും രാവിലെ ഒരു ഗ്ലാസ്സ്‌ നെല്ലിക്ക ജ്യൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങൾ ഇല്ലാതാകും. ആസ്‌മയും ബ്രോങ്കയിറ്റിസും മാറാൻ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

Top