നെല്ലിക്ക പച്ചയ്ക്ക് അല്ല തിന്നേണ്ടത്; മുടിക്കും ചര്‍മ്മത്തിനും ഗുണം ലഭിക്കാന്‍ വേവിച്ചു കഴിക്കു

നെല്ലിക്ക പച്ചയ്ക്ക് അല്ല തിന്നേണ്ടത്; മുടിക്കും ചര്‍മ്മത്തിനും ഗുണം ലഭിക്കാന്‍ വേവിച്ചു കഴിക്കു
നെല്ലിക്ക പച്ചയ്ക്ക് അല്ല തിന്നേണ്ടത്; മുടിക്കും ചര്‍മ്മത്തിനും ഗുണം ലഭിക്കാന്‍ വേവിച്ചു കഴിക്കു

നെല്ലിക്കയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് അറിയാമല്ലോ. പലരും തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി നെല്ലിക്ക കഴിക്കാറുമുണ്ട്. എന്നാല്‍ നിങ്ങളുടെ ദിനചര്യയില്‍ ഒരു കഷ്ണം പുഴുങ്ങിയ നെല്ലിക്ക ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ നെല്ലിക്കയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും മറ്റ് ധാതുക്കളും അടങ്ങിയ ഒരു പോഷക സാന്ദ്രമായ ഭക്ഷണമാണ്. പുഴുങ്ങിയ നെല്ലിക്ക പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് പനി, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങളെ തടയുന്നതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി ഉണ്ട്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും നെല്ലിക്ക കഴിക്കുന്നത് സഹായിക്കും. ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും എന്നാണ് പറയുന്നത്. അതേ സമയം ഉയര്‍ന്ന വിറ്റാമിന്‍ സി ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യമുള്ള ചര്‍മ്മത്തേയും മുടിയേയും സഹായിക്കുന്നു. ദഹനത്തെ സഹായിക്കാനും കാഴ്ച വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും നെല്ലിക്ക സഹായകമാകുമെന്നാണ് പറയുന്നത്.

നെല്ലിക്കയുടെ ഗുണങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. പുഴുങ്ങിയ നെല്ലിക്ക കഴിക്കുന്നതിലൂടെ എങ്ങനെയാണ് നിങ്ങള്‍ക്ക് ഗുണം ഉണ്ടാവുന്നത് എന്ന് നോക്കാം. നെല്ലിക്കയുടെ വിറ്റാമിന്‍ സി സാന്ദ്രത ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഡിമെന്‍ഷ്യ രോഗികളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ഇതിലെ ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റി ഓക്‌സിഡന്റുകളും ഫ്രീ റാഡിക്കലുകളില്‍ നിന്നുള്ള കേടുപാടുകള്‍ തടയുന്നതിലൂടെ ഓര്‍മ്മ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫ്‌ലേവനോയ്ഡുകള്‍, പോളിഫെനോള്‍സ്, ആല്‍ക്കലോയിഡുകള്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള മറ്റ് സംയുക്തങ്ങള്‍ എന്നിവയ്‌ക്കൊപ്പം ധാരാളം വിറ്റാമിന്‍ സിയും നെല്ലിക്കയില്‍ ഉണ്ട്. നെല്ലിക്കയില്‍ ലയിക്കുന്ന നാരുകളുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ വര്‍ദ്ധനവ് കുറയ്ക്കുകയും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ലിപിഡിന്റെ എണ്ണത്തിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലും അനുകൂലമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. നെല്ലിക്കയില്‍ ധാരാളമായി വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും മാക്യൂലര്‍ ഡീജനറേഷന്‍ സാധ്യത കുറയ്ക്കാനും കണ്‍ജങ്ക്റ്റിവിറ്റിസ് പോലുള്ള അണുബാധകളെ അകറ്റാനും സഹായിക്കുന്നു നെല്ലിക്കയിലെ ഉയര്‍ന്ന വിറ്റിമിന്‍ സി പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ഇരുമ്പ്, ധാതു, സപ്ലിമെന്റുകള്‍ എന്നിവയെ സഹായിക്കുന്നു. ഇതിലെ നാരുകള്‍ മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുകയും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

Top