രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആദ്യം റിലീസായ ചിത്രമാണ് ഗോട്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത് . ഇനി രണ്ട് സിനിമകള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ വിജയ് പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സമയം മാറ്റി വയ്ക്കും എന്നാണ് വിവരങ്ങൾ. സെപ്തംബര്‍ 5 നാണ് ഗോട്ട് തിയേറ്ററുകളിലെത്തിയത്. ആദ്യദിനം തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി 60 കോടിയോളം വരുമാനം നേടി.
ALSO READ: വിഷ്ണു മോഹനൊപ്പം ബിഗ് ബഡ്ജറ്റ് ചിത്രവുമായി പൃഥ്വിരാജ്
സമ്മിശ്ര പ്രതികരണങ്ങളാണ് ഇതുവരെ ചിത്രം നേടിയതെങ്കിലും ഇന്ത്യയില്‍ നിന്ന് മാത്രം ഇതുവരെ 250 കോടിയോളം സ്വന്തമാക്കി. ആഗോള ബോക്‌സ് ഓഫീസില്‍ 450 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. സിനിമയുടെ രണ്ടാംഭാഗം ഉടനെ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ആദ്യഭാഗം അവസാനിപ്പിച്ചത്. ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തില്‍ വിജയിന് പകരം അജിത് നായകനാകുമെന്നാണ് റിപ്പോർട്ട്.