കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 102.15 ലിറ്റർ മദ്യം പിടിച്ചെടുത്ത് എക്സൈസ്. കണ്ണൂരിലാണ് സംഭവം. അതേസമയം ഓണത്തോടനുബന്ധിച്ചുള്ള വിൽപ്പനയ്ക്കായി ഇത്രയും മദ്യം അനധികൃതമായി സൂക്ഷിച്ച കണ്ണോത്ത് വിനോദൻ (60) എന്നയാളെ അറസ്റ്റ് ചെയ്തു.
കണ്ണൂർ റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി.പിയും സംഘവും ചേർന്നാണ് ഈ മദ്യശേഖരം കണ്ടെത്തിയത്.
Also Read: സുഭദ്ര കൊലപാതകം; കൂടുതല്‍ പേര്‍ക്ക് പങ്ക്? ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ്
മദ്യം തണുപ്പിക്കാൻ അറയിൽ ഫ്രിഡ്ജും!
ഇന്റർലോക്ക് ചെയ്ത വീട്ടുമുറ്റത്ത് വലിയ വിപുലമായ സംവിധാനങ്ങളോടെയാണ് ഇയാൾ ഭൂഗർഭ അറ നിർമിച്ചത്. ആർക്കും മനസിലാവാത്ത രീതിയിലാണ് ഇത്. അതേമയം ഭൂഗർഭ അറ ഒരു വർഷം മുമ്പ് തന്നെ നിർമിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇതിനുള്ളിലേക്ക് വൈദ്യുതി കണക്ഷൻ ഉൾപ്പെടെ നൽകിയിട്ടുണ്ടായിരുന്നു. കൂടാതെ മദ്യം തണുപ്പിച്ച് സൂക്ഷിക്കാൻ ഫ്രിഡ്ജ് അടക്കമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം ഇവിടെയെത്തുന്നത്.
Also Read: ഗുണ്ടാകുടിപ്പക, ജിം ഉടമയെ വെടിവച്ച് കൊന്നു; ശരീരത്തിൽ തറച്ചത് 8 വെടിയുണ്ടകൾ
എക്സൈസ് സംഘം പരിശോധനയ്ക്കിടെ പിടിച്ചെടുത്തത് 69 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കൂടാതെ 33.15 ലിറ്റർ ബിയറും ഉൾപ്പെടെയാണ്.