കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തിരക്കഥാകൃത്തും ഡബ്ല്യുസിസി അംഗവുമായ ദീദി ദാമോദരന്‍. നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിടാതെ വൈകിപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ദീദി ദാമോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ സര്‍ക്കാരിനെ ആശ്രയിക്കലാണ് ഒപ്ഷനായുള്ളത്. ഒരു വ്യക്തിയെയല്ല, ഇച്ഛാശക്തിയുള്ള വ്യക്തിയാണ് അവിടെ ഇരിക്കുന്നതെങ്കില്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കടും വെട്ട് നടന്നെങ്കില്‍ നിര്‍ഭാഗ്യകരമാണ്. സത്യമാണ് എങ്കില്‍ വളരെ നിര്‍ഭാഗ്യകരമാണ്. അമ്മയുടെ പ്രതികരണത്തില്‍ ആകാംക്ഷ ഇല്ല. ഇത്ര നേരവും പ്രതികരിച്ചില്ല. ഒന്ന് അന്വേഷിക്കാന്‍ പോലും തയാറായില്ല. കലാകാരന്‍മാര്‍ ഇതു വരെ മിണ്ടാതിരുന്നുവെന്നും ദീദി ദാമോദരന്‍ പറഞ്ഞു. മൊഴി കൊടുത്ത സ്ത്രീകള്‍ ജീവന്‍ പണയം വെച്ചാണ് നല്‍കിയത്. വലിയ വലിയ ആളുകള്‍ ഉദ്ഘാടനങ്ങള്‍ക്കുള്‍പ്പെടെ വരാറുണ്ട്. എല്ലാ വിഷയത്തിലും ഇവര്‍ സംസാരിക്കാറുണ്ട്. ഇത്തരം വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിക്കേണ്ടതില്ല എന്നാണോ നിങ്ങള്‍ കരുതുന്നത്. മാധ്യമങ്ങള്‍ അവരോട് ഈ വിഷയത്തില്‍ പ്രതികരണം ചോദിക്കണമെന്നും ദീദി ദാമോദരന്‍ പറഞ്ഞു. പേരുകള്‍ ഡബ്ല്യുസിസിയുടെ മാത്രം ഉത്തരവാദിത്തമല്ല, എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും ദീദി ദാമോദരന്‍ പറഞ്ഞു.