CMDRF

ഗവണ്‍മെന്റ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ തിരിച്ചറിയാം

ഗവണ്‍മെന്റ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ തിരിച്ചറിയാം
ഗവണ്‍മെന്റ് ആപ്പുകള്‍ പ്ലേസ്റ്റോറില്‍ തിരിച്ചറിയാം

വിവിധ സേവനങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ വ്യാപകമായി ആപ്പുകളെ ആശ്രയിക്കുന്ന കാലമാണിത്. അതിനാല്‍ തന്നെ വ്യാജ ആപ്പുകള്‍ സജീവമായി വിലസുന്നുമുണ്ട്. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍. കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലേ സ്റ്റോറില്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ മാറ്റം ആന്‍ഡ്രോയ്ഡിന് വളരെ ഗുണപ്രദമാണ്. ഇന്ത്യയില്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക ആപ്പുകള്‍ക്കൊക്കെ ‘ഗവണ്‍മെന്റ്’ എന്ന മുദ്ര കൂടെ ചാര്‍ത്തിയിരിക്കും എന്നതാണ് പുതിയ മാറ്റം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാജ ആപ്പുകള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ ചില്ലറയല്ല.

ഇന്ത്യയിലടക്കം ലോകമെമ്പാടുമായി 14 ഗവണ്‍മെന്റുകളുമായി സഹകരിച്ച് തങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കിയതുപോലെയുള്ള മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു. ഡിജിലോക്കര്‍, എം ആധാര്‍, നെക്സ്റ്റ് ജെന്‍ എം പരിവാര്‍, വോട്ടര്‍ ഹെല്പ് ലൈന്‍ തുടങ്ങിയ ആപ്പുകളിലാണ് ഇപ്പോള്‍ ഗവണ്‍മെന്റ് എന്ന മുദ്രണം കാണാനാകുന്നത് ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി അവയില്‍ ക്ലിക് ചെയ്യുമ്പോള്‍ ഇത് ഔദ്യോഗിക ആപ്പ് തന്നെയാണ് എന്ന് അറിയിക്കാന്‍ സന്ദേശവും പ്രത്യക്ഷപ്പെടും ‘പ്ലെ വെരിഫൈഡ് ദിസ് ആപ്പ് ഈസ് അഫിലിയേറ്റഡ് വിത്ത് എ ഗവണ്മെന്റ് എന്റിറ്റി’ എന്നായിരിക്കും സന്ദേശം. വ്യാജ വിവരണങ്ങളുമായി പ്ലേസ്റ്റോറിലെത്തുന്ന ആപ്പുകള്‍ നീക്കംചെയ്യാനും പലപ്പോഴും ഗൂഗിള്‍ മുന്‍കൈ എടുക്കാറുണ്ട്.

Top