അജ്ഞാതവാഹനമിടിച്ചാൽ സര്‍ക്കാര്‍ ആനുകൂല്യം; ആകെ അപേക്ഷിച്ചത് 14 പേര്‍

2022 മുതല്‍ ഇതിനായി ആകെ അപേക്ഷിച്ചത് 14 പേര്‍ മാത്രമാണ്

അജ്ഞാതവാഹനമിടിച്ചാൽ സര്‍ക്കാര്‍ ആനുകൂല്യം; ആകെ അപേക്ഷിച്ചത് 14 പേര്‍
അജ്ഞാതവാഹനമിടിച്ചാൽ സര്‍ക്കാര്‍ ആനുകൂല്യം; ആകെ അപേക്ഷിച്ചത് 14 പേര്‍

ജ്ഞാതവാഹനമിടിച്ചാലുള്ള സര്‍ക്കാര്‍ ആനുകൂല്യത്തെക്കുറിച്ച് നിങ്ങൾക്കറിയില്ല? പൊതുജനങ്ങളില്‍ ഭൂരിഭാഗത്തിനും ഇപ്പോഴും ഇതേക്കുറിച്ചും നടപടികളെക്കുറിച്ചും അറിവില്ലെന്നതാണ് സത്യം. 2022 മുതല്‍ ഇതിനായി ആകെ അപേക്ഷിച്ചത് 14 പേര്‍ മാത്രമാണെന്ന കണക്ക് തന്നെ ഇതിന് ഉദാഹരണമാണ്.

2022 മുതല്‍ കേരളത്തിൽ ഏകദേശം അജ്ഞാതവാഹനമിടിച്ചുള്ള കേസുകളുടെ എണ്ണം ഏകദേശം 4,805 ആണ്, അതിൽ തന്നെ 440 മരണവും സംഭവിച്ചിട്ടുണ്ട്. ഇടിച്ച വാഹനം തിരിച്ചറിയാത്ത റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേല്‍ക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപയുമാണ് കേന്ദ്രപദ്ധതി വഴി ലഭിക്കുക.

Also Read: സാധാരണക്കാരന്റെ സ്വന്തം ‘ഇലക്ട്രിക് കാര്‍’; ടിയാഗോ ഇവി

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിവരം അധികൃതര്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നില്ലെന്ന് മുല്ലശ്ശേരി ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.എ. ബാബു പറഞ്ഞു. 2022 ഏപ്രിലിനു ശേഷമുള്ള റോഡപകടങ്ങളില്‍ അജ്ഞാതവാഹനമിടിച്ച കേസുകളില്‍ നഷ്ടപരിഹാരത്തിന് സഹായധന നിര്‍ണയസമിതി രൂപവത്കരിച്ചിട്ടുണ്ട്.

എങ്ങനെ അപേക്ഷിക്കണമെന്ന് അറിയാത്ത സ്ഥിതിയുമുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പഞ്ചായത്തടിസ്ഥാനത്തില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കി.

Top