അന്തസ്സംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യവസ്ഥചെയ്യുന്ന അഗ്രഗേറ്റര്‍ നയം നടപ്പാകുന്നതോടെ കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങളുടെ അടിസ്ഥാന നിരക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ആഘോഷകാലങ്ങളില്‍ നിരക്കുയരുന്ന രീതിക്ക് അവസാനമാകും.
ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ ബുക്കിങ് സ്വീകരിച്ച് റൂട്ട് ബസുകളെപ്പോലെ ഓടുന്ന ‘റോബിന്‍ മോഡല്‍’ പരീക്ഷണങ്ങള്‍ക്കും ഓണ്‍ലൈന്‍ നയം തടയിടും. ടിക്കറ്റ് വില്‍ക്കണമെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും.
വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവവഴി ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കെല്ലാം അഗ്രഗേറ്റര്‍ നയപ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷ, ടാക്സി ഉള്‍പ്പെടെയുള്ളവയ്ക്ക് നിലവില്‍ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ കര്‍ശനവ്യവസ്ഥകളാണ് നയത്തിലുള്ളത്. ഇത് പാലിക്കാതെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നടക്കില്ല.