തിരുവനന്തപുരം: കീമും നീറ്റും ഉൾപ്പെടെയുള്ള പൊതുപ്രവേശനപരീക്ഷകൾക്കായി സ്കൂൾതലംമുതൽ വിദ്യാർഥികളെ ഒരുക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ പരിശീലനപരിപാടി. കൈറ്റിന്റെ നേതൃത്വത്തിൽ ‘കീ ടു എൻട്രൻസ്’ പദ്ധതി ആവിഷ്കരിച്ചു. പരിശീലനക്ലാസുകൾ തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായുള്ള www.entrance.kite.kerala.gov.in എന്ന പോർട്ടൽ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ ഉദ്ഘാടനം ചെയ്തു.