കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സര്‍ക്കാര്‍

കാലാവധി നീട്ടുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്

കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സര്‍ക്കാര്‍
കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: നാളെ 15 വര്‍ഷം പൂര്‍ത്തിയാകുന്ന കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍. രണ്ടു വര്‍ഷത്തേക്കാണ് 1117 ബസുകളുടെ കാലാവധി നീട്ടി നല്‍കിയത്. കാലാവധി പൂര്‍ത്തിയാകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിച്ചാലുണ്ടാകുന്ന യാത്രാക്ലേശം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ കാലാവധി നീട്ടലില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനവും നിര്‍ണായകമാകും.

കാലാവധി നീട്ടുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാര്‍, കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിക്ക് രണ്ടാഴ്ച മുന്‍പ് കത്ത് നല്‍കിയിരുന്നു. ഒരു മറുപടിയും ഇല്ലാത്തത്തിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

Also Read: ഇടത് നിലപാടുകളെ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല; ബിനോയ് വിശ്വം

കാലാവധി പൂര്‍ത്തിയാകുകയാണെങ്കിലും ബസുകളുടെ കണ്ടീഷന്‍ നല്ലതാണെന്നും കാലാവധി നീട്ടി നല്‍കണമെന്നുമാണ് കേന്ദ്രത്തിനയച്ച കത്തില്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിരുന്നത്.

Top